വയനാട്ടിൽ നിന്നുള്ള മുസ്ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി

0
1283

ന്യൂഡല്‍ഹി: കോൺഗ്രസ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. വയനാട്ടിൽ നിന്നുള്ള മുസ്ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി കുടുംബത്തിന് ഇത് വളരെ പ്രധാനപ്പെട്ട നിമിഷമാണ് എന്നാണ് അമിത് മാളവ്യ പറഞ്ഞത്. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു മാളവ്യയുടെ പരിഹാസം.

അതേസമയം അമിത് മാളവ്യയുടെ പരിഹാസത്തെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയിലെ അസഹിഷ്ണുതയുടെ തെളിവാണ് ബി.ജെ.പിയുടെ പ്രതികരണത്തിന് പിന്നിലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പ്രതികരിച്ചു. ബി.ജെ.പി വയനാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗം ഉള്ള ജില്ലയാണ് വയനാട് എന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.