Thursday, 5 December - 2024

ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ

ബെയ്റൂത്ത്: ലബനാനിൽ ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. പ്രാദേശിക സമയം ഇന്ന് പുലർച്ചെ നാല് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേൽ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. ലബനാന്‍ പാര്‍ലമെന്റ് ഇന്ന് വിഷയം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു.

Most Popular

error: