Thursday, 5 December - 2024

കേരളത്തിന് 72 കോടി; ദുരന്ത നിവാരണത്തിനായി തുക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഉരുള്‍പൊട്ടല്‍ ദുരന്തം തടയുന്നതിനുള്ള NLRMP പദ്ധതിപ്രകാരമാണ് തുക അനുവദിച്ചത്.  ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി കേരളമടക്കം 15 സംസ്ഥാനങ്ങള്‍ക്കായി ആകെ 1115.67 കോടി രൂപ അനുവദിച്ചു. അതേസമയം ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനായി അധിക സഹായം കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

 ഉത്തരാഖണ്ഡിന് 139 കോടിയും ഹിമാചൽ പ്രദേശിന് 139 കോടിയും തുക അനുവദിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 378 കോടി രൂപയും മഹരാഷ്ട്ര 100 കോടി, തമിഴ്നാട് 50 കോടി, കര്‍ണാടക 72 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. 

Most Popular

error: