Thursday, 5 December - 2024

ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് നടിയുടെ പരാതി; മണിയൻപിള്ള രാജുവിനെതിരെ കേസ്

ഇടുക്കി: നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്.

2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിൽവെച്ച് മണിയൻപിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. നടന്റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Most Popular

error: