Saturday, 14 December - 2024

വീണ്ടും സെഞ്ചറിയുമായി സഞ്ജുവിന്റെ ഐതിഹാസിക പ്രകടനം; ദക്ഷിണാഫ്രിക്കൻ മണ്ണിൽ സെഞ്ചറി തൊട്ടത് 47 പന്തിൽ!

ഡർബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വെറും 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ചറി പൂർത്തിയാക്കിയത്. ഏഴു ഫോറും ഒൻപതു പടുകൂറ്റൻ സിക്സറുകളും സഹിതമാണ് സഞ്ജു സെഞ്ചറിയിലെത്തിയത്. ആകെ 50 പന്തുകൾ നേരിട്ട സഞ്ജു 7 ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത് പുറത്തായി.

16 ഓവർ പൂർത്തിയാകുമ്പോൾ സഞ്ജുവിന്റെ സെഞ്ചറിക്കരുത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഹാർദിക് പാണ്ഡ്യ (2), റിങ്കു സിങ് (4) എന്നിവർ ക്രീസിൽ. ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ സഞ്ജു – സൂര്യകുമാർ സഖ്യവും (35  പന്തിൽ 66), മൂന്നാം വിക്കറ്റിൽ സഞ്ജു – തിലക് വർമ സഖ്യവും (34 പന്തിൽ 77) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു.

ഓപ്പണർ അഭിഷേക് ശർമ (എട്ടു പന്തിൽ ഏഴ്), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (17 പന്തിൽ 21), തിലക് വർമ (18 പന്തിൽ 33) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോയെറ്റ്സീ, പാട്രിക് ക്രൂഗർ, കേശവ് മഹാരാജ്, എൻഗബയോംസി പീറ്റർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഓപ്പണർ അഭിഷേക് ശർമ (എട്ടു പന്തിൽ ഏഴ്), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (17 പന്തിൽ 21), തിലക് വർമ (18 പന്തിൽ 33) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോയെറ്റ്സീ, പാട്രിക് ക്രൂഗർ, കേശവ് മഹാരാജ്, എൻഗബയോംസി പീറ്റർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്ത്യയുടെ ഓപ്പണർമാരായി. അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി എന്നിങ്ങനെ മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അർഷ്ദീപ് സിങ്ങും ആവേശ് ഖാനുമാണു പേസർമാര്‍.

ഇന്ത്യ പ്ലേയിങ് ഇലവൻ– സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, വരുൺ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർകോ ജാന്‍സൻ, ആൻഡിലെ സിമെലെൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, എൻകാബയോംസി പീറ്റർ.

Most Popular

error: