ചേലക്കര: പാലക്കാടും ചേലക്കരയിലും വിജയം ഉറപ്പെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. വയനാട്ടിലും അൽഭുതം സംഭവിക്കും.
കൊടകര കുഴൽപ്പണക്കേസും തൃശൂർ പൂര വിവാദവും വിലപ്പോകില്ലെന്നും ജാവദേക്കർ മീഡിയവണിനോട് പറഞ്ഞു. സന്ദീപ് വാര്യർ പ്രമുഖ നേതാവ് അല്ലെന്നും അദ്ദേഹം ഒരു സ്വാധീനവും ചെലുത്തില്ലെന്നും ജാവദേക്കർ വ്യക്തമാക്കി.
അതേസമയം സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്താൽ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണ എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ധൃതിപെട്ട് തീരുമാനം എടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.
എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാർ പരാജയപ്പെട്ടാൽ കാരണം താനാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘അച്ചടക്കനടപടി എന്നുപറഞ്ഞ് ഭയപ്പെടുത്തേണ്ട. എന്നെ അപമാനിച്ച പാലക്കാട്ടെ നേതാക്കൾക്കെതിരെയാണ് അച്ചടക്കനടപടി എടുക്കേണ്ടത്. അവരാണ് അച്ചടക്കലംഘനം നടത്തിയതെന്നും’- സന്ദീപ് പറഞ്ഞു.