ജിദ്ദ: 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ – റുവൈസ് ഏരിയ കെ എം സി സി സെക്രട്ടറി ശരീഫ് മുസ്‌ലിയാരങ്ങാടിക്ക് ജിദ്ദ – റുവൈസ് ഏരിയാ കെ എം സി സി പ്രവർത്തകർ യാത്രയയപ്പ് നൽകി. ഹജ്ജ് വളണ്ടിയർ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമാണ് ഷരീഫ്.
ശറഫിയ സഫയർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.
ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ട്രഷറർ ഇല്യാസ് താനൂർ പരിപാടി ഉദ്ഘാടനം ചെയ്തു. എ. പി അൻവർ വണ്ടൂർ, കുഞ്ഞിമുഹമ്മദ് മൂർക്കനാട്, ഫാരിസ് തിരുവേഗപ്പുറ, റഹീം കാവുങ്ങൽ, നംഷി താനൂർ, അഷ്‌റഫ് ജെ. ഇ, ഫിറോസ് താഴേരി തുടങ്ങിയവർ യാത്ര മംഗളം നേർന്ന് സംസാരിച്ചു. റുവൈസ് ഏരിയ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ട് മുഹ്‌ദാർ തങ്ങൾ ശരീഫ് മുസ്‌ലിയാരങ്ങാടിക്ക് സമ്മാനിച്ചു. ഹൈദർ ദാരിമി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രഷറർ മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു .