യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജനകീയ വോട്ടെടുപ്പ് ഇന്നു നടക്കും

0
978

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനകീയ വോട്ടെടുപ്പ് ഇന്നു നടക്കും. തെരഞ്ഞെടുപ്പ് പ്രകിയ നടക്കുന്ന വര്‍ഷത്തെ നവംബര്‍ മാസത്തിലെ ആദ്യ തചൊവ്വാഴ്ചയാണ് ജനകീയ വോട്ടെടുപ്പ് നടക്കുന്നത്.

പ്രചാരണത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും അവസാനഘട്ട പ്രചാരണം സജീവമാക്കി. ആരു ജയിക്കണമെന്ന് തീരുമാനിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലാണ് ഇരുവരുടെയും അവസാനഘട്ട പ്രചാരണം നടന്നത്. ജനകീയ വോട്ടെടുപ്പിനു ശേഷം ഇലക്ട്രറല്‍ കോളജ് ആണ് ആരു പ്രസിഡന്റാകണമെന്ന് തീരുമാനിക്കുക.

ഡമോക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നീ രണ്ടുകക്ഷികള്‍ക്കൊപ്പമല്ലാത്ത സ്വിങ് സംസ്ഥാനങ്ങളില്‍നിന്നുള്ള വോട്ടാണ് വിധി നിര്‍ണയിക്കുന്നത്.

വിധി നിര്‍ണയിക്കുന്ന സംസ്ഥാനങ്ങള്‍

പെന്‍സില്‍വാനിയ : 19 ഇലക്ട്രറല്‍ വോട്ടുകള്‍. 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേട്ടം. 2024ലെ പോളുകള്‍ പ്രകാരം ട്രംപ് പിന്നില്‍
ജോര്‍ജിയ : 16 ഇലക്ട്രറല്‍ വോട്ടുകള്‍. 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം. 2024ല്‍ ട്രംപിന് നേരിയ മുന്നേറ്റം
നോര്‍ത്ത് കരോലിന: 16 ഇലക്ട്രല്‍ വോട്ടുകള്‍. 2020ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്ല ഭൂരിപക്ഷം. ഇത്തവണയും ട്രംപിന് നേട്ടം പ്രവചിക്കുന്നു.
മിഷിഗണ്‍: 15 ഇലക്ട്രല്‍ വോട്ടുകള്‍. 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക് മികച്ച മുന്നേറ്റം. ഇത്തവണയും കമല മുന്നേറുന്നു.

അരിസോണ : 11 ഇലക്ട്രല്‍ വോട്ടുകള്‍. 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക് നേരിയ മുന്നേറ്റം. ഇത്തവണ ട്രംപിന് മികച്ച നേട്ടം പ്രവചിക്കുന്നു.
വിസ്‌കോണ്‍സിന്‍ ; 10 ഇലക്ട്രല്‍ വോട്ടുകള്‍. 2020 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ മുന്നേറ്റം. ഇത്തവണയും കമലാ ഹാരിസിന് നേട്ടം പ്രവചിക്കുന്നു.

നെവാഡ: 6 ഇലക്ട്രല്‍ വോട്ടുകള്‍. 2020 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മികച്ച മുന്നേറ്റം. ഇത്തവണ ട്രംപിന് നേട്ടം പ്രവചിക്കുന്നു.
നവംബര്‍ 4 ലെ പോള്‍ ഫലം അനുസരിച്ച് കമലാ ഹാരിസിന് 49 ശതമാനവും ഡൊണാള്‍ഡ് ട്രംപിന് 48 ശതമാനവും വോട്ടുണ്ട്.