കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

0
767

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതവുമായി മൂന്ന് പേരെ കരിപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.

സ്വര്‍ണവുമായി എത്തിയ താനാളൂര്‍ സ്വദേശി മുഹമ്മദലി (36), സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ ഓമശ്ശേരി സ്വദേശി സിറാജുദ്ദീന്‍(42), സലാം(35) എന്നിവരാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലിസിന്റെ പിടിയിലായത്.