മലേഷ്യയില്‍ ബസിലെ സോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. നവംബര്‍ ഒന്നിന് ബട്ടര്‍വര്‍ത്തിലെ പെനാങ് സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ പ്രാദേശിക സമയം 6.20-ഓടെയായിരുന്നു സംഭവം. ക്വലാലംപുരിലേക്കുള്ള എക്‌സ്പ്രസ് ബസില്‍ യാത്രചെയ്യുകയായിരുന്നു യുവാവ്.ടെര്‍മിനലില്‍ നിന്ന് ബസ് പുറപ്പെട്ടപ്പോള്‍ തന്നെ ഇയാള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ബസിലെ സോക്കറ്റില്‍ ചാര്‍ജര്‍ പ്ലഗ് ചെയ്തിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പെട്ടെന്ന് ഇയാള്‍ ഇരുന്ന ഭാഗത്തുനിന്നും നിലവിളി കേട്ട്, യാത്രക്കാര്‍ നോക്കുമ്പോള്‍ യുവാവിന്റെ വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പാരാമെഡിക്കല്‍ സംഘം എത്തുന്നതിനു മുമ്പുതന്നെ യുവാവിന്റെ മരണം സംഭവിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവാവിന്റെ മരണകാരണം വൈദ്യുതാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. യുവാവിന് ഗുരുതരമായ വൈദ്യുതാഘാതമേറ്റതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഇടതുകൈയിലെ വിരലുകളില്‍ പൊള്ളലേറ്റിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കേബിള്‍ ഉരുകിപ്പോകുകയും ചെയ്തിരുന്നു. ബസിലെ ഇലക്ട്രിക്കല്‍ സംവിധാനത്തിന്റെ തകരാറാണ് മരണത്തിന് വഴിവെച്ചതെന്നാണ് പ്രഥാമിക നിഗമനം.
ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ടാസ്‌ക് ഫോഴ്സ് ഇക്കാര്യം അന്വേഷിക്കുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അബ്ദുള്‍ റഹ്‌മാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ആന്റണി ലോക് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക