ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ മഥുര വൃന്ദാവനത്തിലെ പ്രശസ്തമായ ബാങ്കെ ബിഹാരി മന്ദിര്‍ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം കുടിക്കുന്ന പ്രക്ഷേകരുടെ വീഡിയോയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്ഷേത്രത്തിലെ ആന ശില്‍പത്തിന്റെ വായില്‍ നിന്ന് ഇറങ്ങുന്ന വെള്ളം കുടിക്കാന്‍ ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അത് ‘ചരണ്‍ അമൃത്’ അല്ലെങ്കില്‍ ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമാണെന്നാണ് വിശ്വസം.
ചുവരിലെ ആനയുടെ ശില്‍പത്തില്‍ നിന്ന് നിവധി ഭക്തരാണ് വെള്ളം കുടിക്കുന്നത്. ചില ഭക്തര്‍ വെള്ളം ശേഖരിക്കാന്‍ പാത്രങ്ങളുമായാണ് എത്തുന്നത്. ഭഗവാന്‍ ശ്രീകൃഷണന്റെ അനുഗ്രഹ വര്‍ഷമാണിത് എന്നൊക്കെയാണ് ഭക്തജനങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് എ.സിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളമാണെന്ന് ഒരു യൂട്യൂബര്‍ കണ്ടെത്തി.
എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആനയുടെ വായില്‍ നിന്നും വരുന്ന വെള്ളം എതിര്‍വശത്ത് ഘടിപ്പിച്ചിരിക്കുന്ന എസിയില്‍ നിന്നും വരുന്നതാണ്. തുമ്പികൈ ഉയര്‍ത്തിയിരിക്കുന്ന ആനയുടെ വായിലുടെയാണ് ജലം ഇറ്റുവീഴുന്നത്