ബെംഗളൂരു: പടക്കത്തിന്റെ മുകളിൽ ഇരിക്കുന്നവർക്ക് ഓട്ടോറിക്ഷ നേടാമെന്ന സുഹൃത്തുക്കൾക്കിടയിലെ വിചിത്ര ബെറ്റിൽ പൊലിഞ്ഞത് ഒരു മനുഷ്യജീവൻ. ബെംഗളുരുവിൽ ദിപാവലി ദിവസം രാത്രിയാണ് മദ്യലഹരിയിൽ യുവാക്കൾ നടത്തിയ വിചിത്ര മത്സരത്തിൽ ഒരു യുവാവ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
32 വയസുള്ള ശബരീഷ് എന്ന യുവാവാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന തന്റെ കൂട്ടുകാരുമൊത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് വേണ്ടിയാണ് ശബരീഷ് ഇത്തരത്തിൽ ചെയ്തത്. പടക്കം കത്തിച്ചുവെച്ചിട്ടുള്ള ഒരു വലിയ കാർഡ്ബോർഡ് പെട്ടിയുടെ മുകളിൽ ഇരിക്കാനായിരുന്നു ബെറ്റ്. ഇതനുസരിച്ച് ശബരീഷ് കാർഡ്ബോർഡ് പെട്ടിയുടെ മുകളിൽ ഇരിക്കുകയും കൂട്ടുകാർ പടക്കത്തിന് തീ കൊളുത്തി മാറി നിൽക്കുകയും ചെയ്തു.