കര്‍മ്മനിരതരായി എവർ എടക്കര ; റസ്ക്യൂ ടീം പുന്നപുഴ പൂവ്വത്തിക്കടവ് ശുചീകരിച്ച് വൃത്തിയാക്കി

0
488

എടക്കര: കര്‍മ്മനിരതരായി
എവർ എടക്കര റസ്ക്യൂ ടീമിന്റെ ആഭിമുഖ്യത്തിൽ പുന്നപുഴ പൂവ്വത്തിക്കടവ് ശുചീകരിച്ച് വൃത്തിയാക്കി. പൂവ്വത്തിക്കുന്ന്, കാക്കപരത, കലാസാഗർ പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കടവ് കാട് മൂടിയ നിലയിലായിരുന്നു. ശക്തമായ കാറ്റിൽ നിലംപൊത്തിയ മരങ്ങൾ മുറിച്ച് മാറ്റിയാണ് ഇ.ആർ.ടി അംഗങ്ങൾ വഴിവെട്ടി തെളിച്ചത്.

കടവിലേക്ക് വരുന്ന വഴിയും ഗതാഗത യോഗ്യമാക്കി. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് പുന്നപുഴയിലെ പൂവ്വത്തിക്കടവ്.
വാർഡംഗം എം.കെ ധനഞ്ജയൻ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

എവർ എടക്കര ചെയർമാൻ റസാഖ് എരഞ്ഞിക്കൽ, ടി.പി അഷ്റഫലി, ഹംസ കീരി, മുജീബ് നെച്ചോട്ടിൽ, റഷീദലി കെ, സി.ടി സലീം, ഷമീർ മോൻ, ടി.പി ഷഫീക്ക്, സി.പി മുജീബ്, മഖ്ബൂൽ എം.കെ എന്നിവർ പ്രസംഗിച്ചു. 30 അംഗ എവർ എടക്കര റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തി നടത്തിയത്.