രാഹുലേ കൈ തന്നിട്ട് പോ…; മോശമാണ്…; അയ്യയ്യയ്യേ…: ഹസ്തദാനം ചെയ്യാൻ എത്തിയ സരിനെ കൂസാതെ ഷാഫിയും രാഹുലും; സരിന്റെ സാന്നിധ്യത്തിൽ എ.വി. ഗോപിനാഥിനെ ആശ്ശേഷിച്ച് രാഹുലും ഷാഫിയും; ഇതെല്ലാം പാലക്കാട്ടെ ജനം കാണുന്നുണ്ടെന്ന് സരിൻ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ കുറഞ്ഞ സമയങ്ങളിൽ കൊണ്ട് തന്നെ വൈറലായി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടിക്കിടെ ഒരു കല്യാണ വീട്ടിലാണ് സംഭവം. ഇരു ഭാഗത്തെയും രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ്സ് വിട്ട് സിപിഎമ്മിൽ എത്തി മത്സര രംഗത്ത് ഇറങ്ങിയ സരിനും കോൺഗ്രസ്സ് സ്ഥാനാർഥി രാഹുലും തമ്മിൽ അടുത്തെത്തിയത്. രാഹുലിന്റെ കൂടെ ഷാഫി പറമ്പിൽ എം പിയും ഉണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം അരങ്ങേറിയത്. കുശലം പങ്ക് വെക്കാനായി ഷാഫിയുടെ പുറത്ത് നിരന്തരം പി സരിൻ തട്ടുന്നുണ്ടെങ്കിലും കാണാത്ത, അറിയാത്ത ഭാവത്തിൽ ഷാഫി മൈൻഡ് ചെയ്യാതെ മറ്റുള്ളവരോട് കുശലം പറഞ്ഞ് ഷാഫി മുന്നോട്ട് പോകുകയായിന്നു. പിന്നാലെയാണ് വീണ്ടും വീണ്ടും കൈ നീട്ടി രാഹുലേ കൈ തന്നിട്ട് പോ…; മോശമാണ്…; അയ്യയ്യയ്യേ… എന്ന് സരിൻ പറയുന്നത്.
അതേസമയം, ബിജെപി നേതാവ് സന്ദീപ് വാര്യരുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുന്നു. സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസ് പറഞ്ഞു. സിപിഎമ്മിന്‍റെ നയം അംഗീകരിക്കുകയാണെങ്കിൽ സന്ദീപിനെ സ്വാഗതം ചെയ്യും. പക്ഷെ സന്ദീപിനായി കാത്തിരിക്കുന്നില്ല. BJP യുമായി ഡീലുള്ളത് കോൺഗ്രസിനാണ്.
തൃശൂരിലെ പോലെ പാലക്കാടും ഡീൽ ഉണ്ട്. അതുകൊണ്ടാണ് ഷാഫിയെ ഇവിടെ നിന്ന് മാറ്റിയത്. BJP യുമായി മാത്രമല്ല മുസ്‌ലിം തീവ്രവാദികളുമായും കോൺഗ്രസിന് ഡീൽ ഉണ്ട്. മുസ്‌ലിം തീവ്രവാദം പ്രചരിപ്പിക്കുന്ന SDPI യെയും ജമാ അത്തെ ഇസ്‌ലാമിമിയെയും ഇരു കക്ഷത്തും അടുക്കിക്കൊണ്ടാണ് പാലക്കാട്ടെ കോൺഗ്രസ് നടക്കുന്നത് എന്നും എൻ. എൻ.കൃഷ്ണദാസ് പറഞ്ഞു
വീഡിയോ 👇





