തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ് (44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍ (40) ഇന്നലെ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.
സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന. ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ മലബാര്‍ വില്ലയില്‍ ഐ.ടി.ടി അഷറഫിന്റെ മകള്‍ കെ.ടി.ഖദീജയാണ് ഭാര്യ. മക്കള്‍: നൂഹ ഫാത്തിമ(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സര്‍സയ്യിദ് എച്ച്.എസ്.എസ്. കരിമ്പം), ഷീസ്, ഹംദ്. മൃതദേഹം സയ്യിദ് നഗര്‍ ജുമാഅത്ത് പള്ളിയില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കം നടക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക