റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജൂനിയര്‍ ട്രാന്‍സ്‌ലേറ്ററുടെയും ക്ലര്‍ക്കിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഖാമയുള്ള സഊദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് അവസരം. ക്ലര്‍ക്ക് തസ്തികയിലേക്ക് പ്രാഥമിക ശമ്പളം 4,000 സഊദി റിയാലും ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ക്ക് 7,200 സഊദി റിയാലും ആയിരിക്കും പ്രാഥമിക ശമ്പളം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്ലര്‍ക്ക് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ, കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയില്‍ പ്രവര്‍ത്തന പരിജ്ഞാനം എന്നീ യോഗ്യതകളും വേണം. 2024 ഒക്ടോബര്‍ ഒന്നിന് 35 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 12 നുള്ളില്‍ അപേക്ഷിക്കണം. എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം എംബസി വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിര്‍ബന്ധിത ഇംഗ്ലീഷ് ഭാഷാ വിഷയത്തോടു കൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ എഴുതാനും സംസാരിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് അറബിക് വിവര്‍ത്തകന്‍ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. എക്‌സ്പീര്യന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഔദ്യോഗിക പ്രതിനിധികള്‍ക്കൊപ്പം ദ്വിഭാഷിയായി പ്രവര്‍ത്തിക്കേണ്ടി വരും. 2024 ഒക്ടോബര്‍ ഒന്നിന് 45 വയസ്സില്‍ താഴെയായിരിക്കണമെന്നതാണ് പ്രായപരിധി. നവംബര്‍ 10 നുള്ളില്‍ അപേക്ഷിക്കണം. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 10നുള്ളില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്‌സൈറ്റില്‍ www.eoiriyadh.gov.in ലഭ്യമാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക