Tuesday, 5 November - 2024

ഹമാസ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു; പിന്നാലെ ട്രോമ; ജീവനൊടുക്കി യുവതി

ഇസ്റാഈലില്‍ ഒക്ടോബര്‍ 7ന് സംഗീത നിശക്കിടെ ഉണ്ടായ ഹമാസ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി ജീവനൊടുക്കി. ആക്രമണത്തിന്റെ മാനസിക ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനാവാതെയാണ് യുവതി ജീവനൊടുക്കിയത്. ഷിരെല്‍ ഗോലന്റെ 22ാം ജന്‍മദിനമായിരുന്ന ഞായറാഴ്ചയാണ് മരിക്കാനും തിരഞ്ഞെടുത്തത്.

ഒക്ടോബര്‍ 7ലെ ദുരന്തത്തിനു ശേഷം ഷിരെല്‍ കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും ആക്രമണം നല്‍കിയ ട്രോമ അതിഭീകരമായിരുന്നുവെന്നും കുടുംബം പറയുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി പ്രത്യേക പരിരക്ഷയോ പരിചരണമോ ഒന്നും തന്നെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

സഹോദരിക്ക് പോസ്റ്റ് ട്രോമാറ്റിക് ഡിസോര്‍ഡര്‍ ആയിരുന്നുവെന്നും സുഹൃത്തുക്കളില്‍ നിന്നുപോലും ഉള്‍വലിഞ്ഞു പോയെന്നും സഹോദരന്‍ എയാല്‍ പറയുന്നു. ആക്രമണത്തിനു ശേഷം ഷിരേലിനു രണ്ടുതവണ ആശുപത്രിവാസം വേണ്ടിവന്നു. സര്‍ക്കാറോ സര്‍ക്കാര്‍ വ്യവസ്ഥകളോ അവളെ സംരക്ഷിച്ചിരുന്നെങ്കില്‍ ഈ മരണം സംഭവിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.

ഹമാസ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു; പിന്നാലെ ട്രോമ; ജീവനൊടുക്കി യുവതി ഇസ്രയേലില്‍ ഒക്ടോബര്‍ 7ന് സംഗീത നിശക്കിടെ ഉണ്ടായ ഹമാസ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി ജീവനൊടുക്കി. ആക്രമണത്തിന്‍റെ മാനസിക ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനാവാതെയാണ് യുവതി ജീവനൊടുക്കിയത്. ഷിരെല്‍ ഗോലന്‍റെ 22ാം ജന്‍മദിനമായിരുന്ന ഞായറാഴ്ചയാണ് മരിക്കാനും തിരഞ്ഞെടുത്തത്.

ഒക്ടോബര്‍ 7ലെ ദുരന്തത്തിനു ശേഷം ഷിരെല്‍ കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും ആക്രമണമുണ്ടാക്കിയ ട്രോമ അതിഭീകരമായിരുന്നുവെന്നും കുടുംബം പറയുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി പ്രത്യേക പരിരക്ഷയോ പരിചരണമോ ഒന്നും തന്നെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

സഹോദരിക്ക് പോസ്റ്റ് ട്രോമാറ്റിക് ഡിസോര്‍ഡര്‍ ആയിരുന്നുവെന്നും സുഹൃത്തുക്കളില്‍ നിന്നുപോലും ഉള്‍വലിഞ്ഞു പോയെന്നും സഹോദരന്‍ എയാല്‍ പറയുന്നു. ആക്രമണത്തിനു ശേഷം ഷിരേലിനു രണ്ടുതവണ ആശുപത്രിവാസം വേണ്ടിവന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവളെ സംരക്ഷിച്ചിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നെന്നും കുടുംബം പറഞ്ഞു.

Most Popular

error: