നുണ കോട്ടകൾ തകർന്നടിഞ്ഞു; നിയമസഭ പിരിഞ്ഞതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ഭരണപക്ഷം

0
1095

തിരുവനന്തപുരം: സംഘർഷാവസ്ഥയെ തുടർന്ന് നിയമസഭ പിരിഞ്ഞതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ഭരണപക്ഷം. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നിലപാടാണ് സഭയിൽ ഇന്ന് പ്രതിപക്ഷം സ്വീകരിച്ചതെന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി.

അടിയന്തര പ്രമേയത്തിൽ ചർച്ചയാകാമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന് പരിഭ്രാന്തിയായെന്നും എങ്ങനെയും ചർച്ച ഒഴിവാക്കാൻ വേണ്ടിയാണ് യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിപക്ഷം പ്രതിഷേധിച്ചതെന്നും രാജീവ് ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ നിലപാടിനോട് കോൺഗ്രസ്സിനകത്തും പുറത്തും വിയോജിപ്പ് ഉള്ളവർ ഉണ്ട്. പ്രതിപക്ഷ നേതാവിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. സഭയിലെ ദൃശ്യങ്ങൾ പുറത്തു നൽക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.