സഊദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

0
442

റിയാദ്: താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സഊദി മന്ത്രിസഭയുടെ അംഗീകാരം. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്.

സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വീസ. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും.

ഹജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വീസ എന്നായിരിക്കും വിസയുടെ പേര്.
ഇതിൽ രാജ്യത്ത് താങ്ങാവുന്ന പരമാവധി സമയം ശഅബാൻ മാസം പതിനഞ്ചു മുതൽ മുഹറം അവസാനം വരെയായിരിക്കും.

വീസ അനുമതിക്കായി സ്വകാര്യ സ്ഥാപനങ്ങൾ ഇനി മുതൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അനുമതി പത്രം സമർപ്പിക്കേണ്ടതില്ല. തൊഴിൽ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ തന്നെ അപേക്ഷിച്ചാൽ മതി. ഇവയിലെത്തുന്ന തൊഴിലാളിയും തൊഴിലുടമയും തമ്മിൽ കരാറും ലഭ്യമാക്കും.

താൽക്കാലികമായ ഈ തൊഴിൽ വീസയിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നിയമം ലംഘിച്ചാലുള്ള പിഴകളും ശിക്ഷകളും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.