മലപ്പുറം: ഒരു റിയാസ് അല്ല നൂറു റിയാസ് വന്ന് ന്യായീകരിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊറാട്ട് നാടകം എന്തിനാണെന്ന് ജനങ്ങൾക്ക് മനസിലാകുമെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്. വേറെയും മുഖ്യമന്ത്രിമാരാക്കാൻ യോഗ്യതയുള്ളവർ ഉണ്ടല്ലോ. ഇനി പാർട്ടിയിൽ വേറെ ആരും ഇല്ലെങ്കിൽ ഇതിനേക്കാൾ നല്ലത് മുഖ്യമന്ത്രി പദം റിയാസിനെ ഏൽപ്പിക്കുകയാവുമെന്നും അൻവർ പരിഹസിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ വിവാദ അഭിമുഖത്തെ അൻവർ രൂക്ഷമായി വിമർശിച്ചു. പുറത്തുവന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്‌മെന്റാണ്. തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേ? പി.ആർ ഏജൻസി ഇല്ലെന്നാണ് ഇതുവരെ പറഞ്ഞത്. ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകിയതെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണ്. ശക്തമായ ആലോചനയുടെ ഭാഗമായി വന്ന അഭിമുഖമാണിത്. ദ ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്ത് വിടണമെന്നും ഹിന്ദു പത്രത്തിന്റെ വിശദീകരണം നാടകമാണെന്നും അൻവർ ആരോപിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക