Sunday, 6 October - 2024

മൊഴിയെടുക്കാൻ അന്വേഷണ സംഘമെത്തി; മടക്കിവിട്ട്‌ പി.വി അൻവർ

മലപ്പുറം: സ്വർണ കള്ളക്കടത്തിൽ താൻ പറയുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നും പോലീസ്‌ അന്വേഷണ സംഘം തന്നെ തേടി വന്നതായും പി.വി അൻവർ എം.എൽ.എ. മൊഴിയെടുക്കാനാണ് അന്വേഷണം സംഘം ഇന്നലെ എത്തിയത്. എന്നാൽ, താൻ മൊഴി നൽകിയില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അന്വേഷണ പരിധി അവസാനിക്കുന്നതിന്റെ അവസാന മണിക്കൂറുകളിലുള്ള ഈ നാടകത്തിന് നിൽക്കുന്നില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പി ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും അൻവർ ഓർമിപ്പിച്ചു.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും ജനങ്ങൾ കൂടെയുണ്ടാകുമെന്നും അൻവർ അവകാശപ്പെട്ടു. മതേതരത്വത്തിൽ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാർട്ടിക്കെന്നും പിവി അൻവർ പറഞ്ഞു. മഞ്ചേരിയിൽ ഞായറാഴ്ച്ച ജില്ലാ തല വിശദീകരണം നടത്തും. ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: