വന്യജീവികളോട് ഇടപെടുമ്പോൾ സൂക്ഷിക്കണം, അതിനി നമ്മൾ വീട്ടിൽ സ്നേഹത്തോടെ വളർത്തുന്ന ജീവികളാണെങ്കിൽ പോലും. അത് എപ്പോൾ എങ്ങനെ പെരുമാറും എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇങ്ങനെയൊക്കെ എല്ലാ കാലത്തും പറയുമെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ, പരിഗണിക്കാതെ പെരുമാറുന്ന അനേകങ്ങളെ നാം കാണാറുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ, വന്യജീവികളോട് സൂക്ഷിച്ചിടപെട്ടില്ലെങ്കിൽ പണികിട്ടും എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ പകർത്തിയിരിക്കുന്നത് പട്ടായയിലുള്ള ദ മില്യൺ ഇയേഴ്‌സ് സ്റ്റോൺ പാർക്ക് ആൻഡ് ക്രോക്കഡൈൽ ഫാമിൽ നിന്നാണ്. ഇവിടെ സാധാരണയായി നടക്കാറുള്ള പ്രകടനങ്ങളിൽ ഒന്നാണ് അപകടകരമായ രീതിയിലേക്ക് മാറിയത്. ഒരു മുതലയുമായിട്ടുള്ള സാഹസികപ്രകടനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരുപാട് പേർ കാണികളായിട്ടുമുണ്ട്. എന്നാൽ, പ്രകടനത്തിനിടയിൽ മുതലയുടെ വായിൽ കൈ ഇടുന്നതാണ് കാണാൻ സാധിക്കുന്നത്.
എന്നാൽ, ഒരു നിമിഷം പോലും കളയാതെ മുതല തന്റെ വാ അടയ്ക്കുന്നു. അതോടെ യുവാവിന്റെ കൈ മുതലയുടെ വായിലാകുന്നതും കാണാം. ഒരുവിധത്തിലാണ് യുവാവ് തന്റെ കൈ മുതലയുടെ വായിൽ നിന്നും പുറത്തെടുക്കുന്നത്. യുവാവിന്റെ കയ്യിൽ നിന്നും ചോരയൊഴുകുന്നതും കാണാം. യുവാവ് അതോടെ സാഹസിക പ്രകടനം ഒക്കെ അവസാനിപ്പിച്ച് അവിടെ നിന്നും നടന്നു നീങ്ങുന്നതാണ് പിന്നെ കാണുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഇതുവരെ 42 മില്ല്യണിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. ‘ബോഡിം ലാംഗ്വേജ് കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത ജീവികളോട് കളിക്കാൻ നിൽക്കരുത്’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, ആ യുവാവ് പാഠം പഠിച്ചിട്ടുണ്ടാകും എന്നാണ്. എന്തായാലും, ജോലി ആയിരുന്നാൽ പോലും വന്യജീവികളോട് സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പണികിട്ടും എന്ന് തന്നെയാണ് മിക്കവരും സൂചിപ്പിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക