തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. യോഗാ സെന്ററിലെത്തിയ അർജന്‍റീന സ്വദേശിനിയാണ് പരാതിക്കാരി. യോഗാ സെന്‍റർ പരിശീലകനെതിരെയാണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം രാവിലെ കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ സെൻ്ററിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശിയായ പരിശീലകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.