കോഴിക്കോട് ചെറുവണ്ണൂർ ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ കവർച്ച. ഒമ്പത് ലാപ്ടോപ്പും ആറു മൊബൈൽ ഫോണും ക്യാമറയുമാണ് മോഷ്ടിക്കപ്പെട്ടത്.
സ്കൂളിലെ ഹയർ സെക്കന്‍ഡറി വിഭാഗം ഓഫീസ് കുത്തിത്തുറന്നായിരുന്നു കവർച്ച. മോഷണത്തില്‍ ഒരാൾ പൊലീസ് കസ്റ്റഡിയിലായി. സംഭവത്തില്‍ നല്ലളം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.