റിയാദ്: റിയാദിലെത്തിയ ശേഷം കാണാതായ മലയാളിയുടെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. തിരൂർ വളവന്നൂർ ചെറവന്നൂർ താഴത്തെ പീടിയേക്കൽ വീട്ടിൽ അബ്‌ദുല്ല(64)യുടെ മൃതദേഹമാണ് റിയാദ് കെഎംസിസി വെൽഫയർ വിംഗ് പ്രവർത്തകർ കണ്ടെത്തിയത്. ഹോത്ത സുദൈറിൽ നിന്ന് ജോലി ചെയ്യുന്ന കമ്പനിയുടെ വാഹനത്തിൽ വെള്ളിയാഴ്ച ബത്ഹയിലെത്തിയതായിരുന്നു ഇദ്ദേഹം.
എന്നാൽ തിരിച്ച് കമ്പനിയിൽ എത്തിയിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹത്തിന് വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഖദീജ. മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ, തബ്ഷീർ.