കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. 481 ഗ്രാം എംഡിഎംഎ യുമായാണ് രണ്ട് പേരെയാണ് പിടികൂടിയത്. നരിക്കുനി സ്വദേശി മുഹമ്മദ് ഷഹ്വാൻ .ഇ.സി (33) പുല്ലാളൂർ സ്വദേശി പി. മിജാസ് (28) എന്നിവരാണ് പിടിയിലായത്.
ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട. ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോർട്ട്.