Sunday, 6 October - 2024

മുഖംമൂടി സംഘത്തിന്‍റെ കവർച്ച; കടയുടമയെ ആക്രമിച്ച് പണവും മൊബൈലും മോഷ്ടിച്ചു

പഞ്ചാബിൽ ആയുധധാരികളായ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കയറി കടയുടമയെ ആക്രമിക്കുകയും പണവും മൊബൈലും കവരുകയും ചെയ്തു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ കവർച്ചയുടെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.

പഞ്ചാബ് മോഗ ജില്ലയിൽ ദുനൈക്ക പ്രദേശത്തുള്ള മെഡിക്കൽ ഷോപ്പിലാണ് ആക്രമണം. ബുധനാഴ്ച വൈകിട്ട് കടയുടമയായ ഷംസീർ ഖാൻ സുഹൃത്ത് രാജേഷ് കുമാറിനെ കടയിലിരുത്തി പുറത്ത് പോയിരുന്നു. അഞ്ചേ മുക്കാലോടെ വടികളും മൂർച്ചയേറിയ ആയുധങ്ങളുമായി മുഖംമൂടി ധരിച്ച അഞ്ച് പേർ ബൈക്കിലെത്തി.

ഇവർ കടയിലേക്ക് പാഞ്ഞുകയറുകയും രാജേഷ് കുമാറിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ് രാജേഷ് കുമാർ നിലത്ത് വീണതോടെ അക്രമികൾ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നുകളഞ്ഞു.

രാജേഷ് കുമാറിൻ്റെ പരാതിയിൽ അജ്ഞാതരായ അക്രമികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളെ പിടികൂടാൻ ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Most Popular

error: