കൈകൾ രണ്ടും കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നു
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകശേഷം ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിലെത്തിയ സുരേന്ദ്രൻ പിള്ള, താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു. സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഇരുവരും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാണ്. മൂത്ത മകന്റെ ഭാര്യ സംഭവം നടന്ന വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഇവർ അയൽപക്കത്തെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന സരസ്വതി അമ്മ കഴിഞ്ഞ വർഷമാണ് ജോലിയിൽനിന്ന് വിരമിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക