റിയാദ്: സഊദിയിൽ ഉടൻ പറക്കാനൊരുങ്ങുന്ന ‘റിയാദ് എയറി’ന്റെ എയര്‍ ഹോസ്റ്റസുമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. കാബിന്‍ ക്രൂ പരിശീലനം പൂര്‍ത്തിയാക്കി ബിരുദം നേടിയ ആദ്യബാച്ചില്‍ 32 സ്ത്രീ, പുരുഷ ഹോസ്റ്റസുമാരാണുള്ളത്. ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് സഊദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി പ്രവര്‍ത്തനം ചെയ്യാനിരിക്കുന്ന കമ്പനി വന്‍ ആഘോഷമാക്കി മാറ്റി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിയാദ് എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മികവുറ്റ പരിചരണം നല്‍കാനുള്ള പരിശീലനമാണ് എയര്‍ഹോസ്റ്റസുമാര്‍ക്ക് നല്‍കിയത്. പ്രഥമശുശ്രൂഷ, സുരക്ഷാ നടപടിക്രമങ്ങള്‍, ഓണ്‍-ബോര്‍ഡ് സേവനം, ഓരോ യാത്രയിലും സുഖവും സുരക്ഷയും ഉറപ്പാക്കുന്ന കൂടുതല്‍ സേവനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.
അടുത്തവര്‍ഷം മുതല്‍ സര്‍വിസ് ആരംഭിക്കാനുള്ള റിയാദ് എയറിന്റെ തയാറെടുപ്പിന്റെ ഭാഗമാണ് എയര്‍ഹോസ്റ്റസുമാര്‍ക്കുള്ള പരിശീലന പരിപാടി. വിമാനങ്ങളില്‍ സൗദിയുടെ ആതിഥ്യമര്യാദ പ്രതിഫലിപ്പിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാവും എയര്‍ ഹോസ്റ്റസുമാര്‍ നല്‍കുക.