സുബൈർ ഹുദവി ചേകന്നൂരിന്റെ ‘ഖുര്‍ത്വുബ’ ഫൗണ്ടേഷനു പിന്തുണ പ്രഖ്യാപിച്ച് ദമാമില്‍ ‘തകാതുഫ്’ കമ്മിറ്റി രൂപീകരിച്ചു

0
1436

ദമാം: ഉത്തരേന്ത്യന്‍ ജനതയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് ബിഹാറിലെ കിഷന്‍ഗഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ത്വുബ ഫൗണ്ടേഷനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദമാം തകാതുഫ് കമ്മിറ്റി രൂപീകരിച്ചതായി ദമാമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 അംഗങ്ങളടങ്ങിയതാണ് കമ്മിറ്റി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയില്‍ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള കിഷന്‍ഗഞ്ച് ജില്ല ആസ്ഥാനമായി നോര്‍ത്ത് ഇന്ത്യയുടെ നാനോന്മുഖ പുരോഗതിക്ക് ആവശ്യമായത് ചെയ്യുകയും രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഖുര്‍തുബ ഫൗണ്ടേഷന്റെ ലക്ഷ്യം. ഇതിനായി ഗവണ്‍മെന്റ് സ്‌കൂളുകള്‍, മഹല്ലുകള്‍, ദളിത് ഗ്രാമങ്ങള്‍ തുടങ്ങിയവ കേന്ദ്രികരിച്ച് വിവിധ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നതായി ഖുര്‍ത്വുബ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി വിശദീകരിച്ചു.

ഭിന്ന ശേഷിക്കാര്‍ക്കായി തണല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, കാഫില്‍ എജു വില്ലേജ്, പബ്ലിക് സ്‌കൂള്‍, ലേണേഴ്‌സ് ക്ലിനിക്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ലേണിംഗ് സെന്റര്‍, റോപ് – കരിയര്‍ ഗൈഡന്‍സ് സെന്റര്‍, ഖുര്‍ആന്‍ അകാദമി തുടങ്ങിയവ അതില്‍ ചിലതാണ്. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം ഒരു ജനതയുടെ സമഗ്ര പരിവര്‍ത്തനമാണ് ഖുര്‍ഥുബ ലക്ഷ്യമിടുന്നത്.

ഖുര്‍ത്വുബ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവിയുടെ നേത്തൃത്വത്തിലാണ് ‘തകാതുഫ്’ കമ്മിറ്റി രൂപീകരണം നടന്നത്. മുഹമ്മദ് കുട്ടി കോഡൂര്‍, ഫൈസല്‍ ഇരിക്കൂര്‍, സവാദ് ഫൈസി, ജമാല്‍ മീനങ്ങാടി, മുഹമ്മദ് കുട്ടി ഖഫ്ജി, ഫസല്‍ മഞ്ചേരി, ഒ.പി ഹബീബ്, മഹ്‌മൂദ് പൂക്കാട്, ഹിശാം അല്‍കോബാര്‍, ബശീര്‍ പാങ്ങ്, ഉമര്‍ ഓമശേരി, മജീദ് കൊടുവള്ളി, റഹ്‌മാന്‍ കാരയാട്, ഫൈസല്‍ കൊടുമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട തകാതുഫ് അംഗങ്ങള്‍.

ഡോ. സുബൈര്‍ ഹുദവി, അബൂ ജിര്‍ഫാസ് മൗലവി, അബ്ദുല്‍ മജീദ് കൊടുവള്ളി, ആലിക്കുട്ടി ഒളവട്ടൂര്‍, സുഹൈല്‍ ഹുദവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക