Tuesday, 10 September - 2024

ഉരുക്കിയത് കോടികളുടെ സ്വര്‍ണം; ആ പൊന്നുരുക്കു കേന്ദ്രം കൊണ്ടോട്ടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണം തൂക്കുന്നതും മിശ്രിത രൂപത്തിലുള്ളവ വേര്‍തിരിക്കുന്നതും കൊണ്ടോട്ടിയിലെ കൊച്ചു കടമുറിയില്‍ നിന്ന്. എസ്.പി സുജിത് ദാസിന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചതോടെയാണ് സ്വര്‍ണമുരുക്ക് കേന്ദ്രത്തെ കുറിച്ചു പുറംലോകമറിയുന്നത്. ഇവിടെ നിന്നും സുപ്രധാന തെളിവുകള്‍ നശിപ്പിക്കുന്നുണ്ടെന്നും ഇന്നലെ അന്‍വര്‍ ആരോപിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൊണ്ടോട്ടി അങ്ങാടിയിലെ എരഞ്ഞോളി ബസാറിലെ എന്‍.വി ഉണ്ണികൃഷ്ണനാണ് സ്വര്‍ണമുരുക്ക് കേന്ദ്രം നടത്തുന്നത്. മൂന്ന് പതിറ്റാണ്ടായി കസ്റ്റംസിന്റെ സ്വര്‍ണ അപ്രൈസറാണ് ഉണ്ണികൃഷ്ണന്‍. പൂര്‍ണമായും സ്വര്‍ണമുരുക്കുന്നതിനുള്ള കൂലിയും കമ്മിഷനുമാണ് തനിക്കുള്ളതെന്നും സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. സ്വര്‍ണം ബിസ്‌ക്കറ്റ് രൂപത്തില്‍ കൊണ്ടുവന്നാല്‍ അത് തൂക്കിനല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇതിന് 1000 രൂപയായിരുന്നു ലഭിച്ചത്. പിന്നീട് 2000 രൂപയാക്കി.

സ്വര്‍ണം മിശ്രിതരൂപത്തിലാണ് എത്തുന്നതെങ്കില്‍ കണ്ടെടുക്കുന്ന സ്വര്‍ണത്തിന്റെ ദശാംശം 5 ശതമാനം (.5) ഇയാള്‍ക്ക് ലഭിക്കും.158 കോടി രൂപയുടെ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം മാത്രം കരിപ്പൂരില്‍ പിടികൂടിയത്. ഇത് പ്രകാരം മാത്രം മാസം എട്ട് ലക്ഷം രൂപ വരെ ശരാശരി തുക പൊന്നുരുക്കിയതു വഴി ലഭിച്ചിട്ടുണ്ട്. കസ്റ്റംസ്, ഡി.ആര്‍.ഐ, കസ്റ്റംസ് പ്രിവന്റീവ്, പൊലിസ് അടക്കമുള്ള ഏത് ഏജന്‍സി സ്വര്‍ണം പിടിച്ചാലും ഇവിടെവച്ചാണ് വേര്‍തിരിക്കുന്നത്. ഇതിനുള്ള അനുമതി കൊച്ചി കസ്റ്റംസില്‍ നിന്നുമുണ്ട്. മറ്റു വിമാനത്താവളങ്ങളില്‍ ഒന്നിലധികം സ്വര്‍ണ അപ്രൈസര്‍മാരുണ്ടെങ്കിലും കരിപ്പൂരില്‍ വര്‍ഷങ്ങളായി ഉണ്ണികൃഷ്ണന്‍ മാത്രമാണുള്ളത്.
അതേസമയം കസ്റ്റംസ് നല്‍കുന്ന മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുമ്പോള്‍ കൃത്രിമം നടത്തുന്നുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. സ്വര്‍ണം മറ്റു ലോഹങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഇവയില്‍ കൃത്യത വരുത്താനാകുമെന്നാണ് അറിയുന്നത്.

അതേ സമയം രാത്രിയില്‍ സ്വര്‍ണം ഉരുക്കുന്ന സ്ഥലത്തു നിന്ന് തെളിവുകള്‍ നശിപ്പിച്ചെന്ന പി.വി അന്‍വറിന്റെ ആരോപണം  ഉണ്ണികൃഷ്ണന്‍ നിഷേധിച്ചു. ഇന്നലെ രാത്രി വീട്ടിലായിരുന്നു. തനിക്ക് കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധമില്ല. എസ്.പി സുജിത് ദാസ് ഇവിടെ വന്നിട്ടില്ല. കരിപ്പൂര്‍ സി.ഐയാണ് വരാറുള്ളതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: