Tuesday, 10 September - 2024

3 വർഷങ്ങൾക്ക് ശേഷം സഊദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം; കളിപ്പാട്ടങ്ങളും ഉടുപ്പുകളുമായി ‘ഒരുക്കിയ’ പെട്ടി നോവുന്ന കാഴ്ച

അഞ്ചു വയസ്സുകാരിയായ ഏക മകൾ ഹിറ്റാക്ഷി ശർമ്മ ആവശ്യപ്പെട്ടതൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോൾ നൽകാനായി വാങ്ങിക്കൂട്ടി പെട്ടിയിൽ ആക്കിയിരുന്നു

ദമാം: മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ അൽ ഖോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ പഞ്ചാബി സ്വദേശി മുകേഷ്കുമാർ (37) ആണ് മരിച്ചത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശരീരത്തിലേക്ക് പതിച്ചാണ് ദാരുണ മരണം. അപകടം ശ്രദ്ധയിൽപ്പെട്ട് രക്ഷപ്പെടുത്താൻ സമീപത്തുള്ളവർ ഓടി എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം അവധിക്ക് ഈ മാസം 15ന് നാട്ടിലേക്ക് മടങ്ങാൻ എറെ സന്തോഷത്തോടെ തയാറെടുത്ത് ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോഴാണ് മരണം മുകേഷിനെ മാടിവിളിച്ചത്.

അഞ്ചു വയസ്സുകാരിയായ ഏക മകൾ ഹിറ്റാക്ഷി ശർമ്മ ആവശ്യപ്പെട്ടതൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോൾ നൽകാനായി വാങ്ങിക്കൂട്ടി. കളിപ്പാട്ടങ്ങളും ഉടുപ്പുകളും മറ്റും പ്രത്യേകം ഒരു പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നത് ഒപ്പം താമസിക്കുന്നവർക്ക് നോവുന്ന കാഴ്ചയായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: