മക്ക: സഊദിയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതിയായ വിദേശ വനിതയുടെ വധശിക്ഷ മക്ക പ്രവിശ്യയില്‍ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ നൈജീരിയക്കാരിയായ ഫൗസാത്ത് ബല്‍ജോന്‍ അബായൂമിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
മറ്റൊരു സംഭവത്തിൽ സഊദി പൗരനെ നിഷ്ഠൂരമായ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്കും മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. തര്‍ക്കത്തെ തുടര്‍ന്ന് സഊദ് ബിന്‍ അലി ബിന്‍ ബഖീത്ത് അല്‍ശൈബാനിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തി ശേഷം കാര്‍ ദേഹത്ത് കയറ്റി കൊലപ്പെടുത്തിയ അലി അക്ബര്‍ നൂര്‍ അഹ്മദിന് ആണ് ശിക്ഷ നടപ്പാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക