റിയാദ്: റിയാദ് എക്സിറ്റ് 26 സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ കോഴിക്കോട് ഫറോക്ക് കടലുണ്ടി മണ്ണൂർ പെരുമുഖം സ്വദേശി അബ്ദു റസാഖ് മരണപ്പെട്ടു. അൻപത്തിയഞ്ച് വയസായിരുന്നു.
പിതാവ്: അലവി, മാതാവ്: ആമിന കുട്ടി, ഭാര്യ: സാഹിദ മക്കൾ: അൻഫാസ് ദമാം, അൻഷാദ്, അമിനാ.
മയ്യത്ത് റിയാദിൽ തന്നെ ഖബ്റടക്കാനുള്ള തീരുമാനത്തിലാണ് ബന്ധപ്പെട്ടവർ. നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ എന്നിവർ നേതൃത്വം നൽകുന്നുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





