ഒന്നിന് പിറകെ ഒന്നായി, അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരെ (Mukesh) എന്റർടൈൻമെന്റ്/ ചലച്ചിത്ര പ്രവർത്തകരായ വനിതകൾ ഉയർത്തിയ പീഡനാരോപണം വാർത്തയായി മാറിയിരുന്നു. സൈബർ സ്‌പെയ്‌സും നെറ്റിസൻസും ഈ വിഷയത്തിൽ കണ്ണും കാതും കൂർപ്പിച്ച് സദാസമയവും കൂടെയുണ്ട്. വർഷങ്ങൾക്ക് മുൻപ് മീടൂ ആരോപണം ഉയർത്തിയ കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫാണ് ഒരാൾ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പരാതികളുമായെത്തിയ ചലച്ചിത്ര നടിമാരുടെ ഒപ്പം ടെസ് മുകേഷിൽ നിന്നും താൻ നേരിട്ട തിക്താനുഭവം ഓർമപ്പെടുത്തി. കോടീശ്വരൻ എന്ന ടി.വി. പരിപാടിക്കിടെയാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന ടെസ് മുകേഷിൽ നിന്നും അസ്വാഭാവിക പ്രതികരണം നേരിട്ടത്
അതിനു ശേഷം, നടി മിനു മുനീറാണ് മുകേഷിനെതിരെ രംഗത്ത് വന്നത്. മിനുവിന്റേതായി വിശദീകരിച്ച ഫേസ്ബുക്ക് റീൽ തന്നെയുണ്ടായി. സിദ്ധിഖ്, രഞ്ജിത്ത് എന്നിവരുടെ രാജിക്ക് തൊട്ടടുത്ത ദിവസമാണ് മിനുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വരുന്നത്. മുകേഷ് ആണ് ആരോപണവിധേയരിൽ ഒരാൾ. മറ്റുള്ളവർ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരും പ്രൊഡക്ഷൻ കൺഡ്രോളർമാരുമാണ്. 2013ൽ ഒരു സിനിമയുടെ ഭാഗമായിരിക്കെ താൻ ദുരനുഭവം നേരിട്ടു എന്ന് മിനു.
മറ്റുള്ളരെ അപേക്ഷിച്ച് ജനപ്രിയ നടൻ എന്നതിനൊപ്പം ജനപ്രതിനിധി കൂടിയാണ് എന്നത് മുകേഷിനെ സംബന്ധിച്ച വിഷയമാണ്. വിവാദങ്ങൾ പലതും പൊട്ടിപ്പുറപ്പെട്ടതും, ചിലരെങ്കിലും മുകേഷിൻമേലുള്ള തങ്ങളുടെ വിശ്വാസം രേഖപ്പെടുത്താൻ മുകേഷിന്റെ പോസ്റ്റിന്റെ കമന്റ് മേഖലയിലെത്തി. എന്നാൽ, കാര്യങ്ങൾ മാറിമറിയാൻ അധികം സമയം വേണ്ടിവന്നില്ല. മുകേഷ് തന്നെ അവിസ്മരണീയമാക്കിയ ചില കഥാപാത്രങ്ങളെ കൊണ്ടുള്ള സ്ഥിരം മീമുകളും ട്രോളുകളും നെറ്റിസൺസ് കുത്തിപ്പൊക്കി.
വയനാടിന് വേണ്ടിയുള്ള ധനസമാഹരണാർത്ഥം, സി.ഐ.ടി.യു. ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ ‘ചായക്കട സ്നേഹവിരുന്നാണ്’ മുകേഷിന്റെ ഫേസ്ബുക്ക് പേജിലെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. കൊല്ലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി. ചിന്നക്കട ബസ് ബേയിൽ നടന്ന പരിപാടിയിൽ അതിഥിയായി മുകേഷും എത്തിയതോടെ സംഗതി ഗംഭീരമായി എന്ന് ചിത്രങ്ങൾ പറയും. ഈ വിരുന്നിന്റെ രണ്ടു ഫോട്ടോകൾ മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഈ ചിത്രങ്ങളുടെ കമന്റുകൾക്ക് വിഷയം മറ്റൊന്നായി മാറി എന്നുമാത്രം. മുകേഷ് അഭിനയിച്ച ചിത്രങ്ങളായ ഗോഡ്ഫാദർ, മീനാക്ഷി കല്യാണം തുടങ്ങിയവയിൽ നിന്നുള്ള രംഗങ്ങൾ അടങ്ങിയ മീമുകളാണ് പലരും തിരഞ്ഞെടുത്തത്. കമന്റിലും വ്യത്യസ്ത ആശയങ്ങളുണ്ട്. ആരോപണങ്ങൾ നേരിട്ട നടൻ ജയസൂര്യയുടെ പേജിന്റെ അവസ്ഥയും മെച്ചമല്ല. പേരുപറയാതെ പരാതി വന്നിട്ട് പോലും, അത് ജയസൂര്യയെ ഉദ്ദേശിച്ചുകൊണ്ടാണ് എന്ന് പലരും കണ്ടെത്തി ട്രോൾ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു.
മുകേഷിന്റേതായ ഡയലോഗുകളും ചിലർ തിരഞ്ഞുപിടിച്ച് കമന്റ് ആക്കിയിട്ടുണ്ട്. നടിമാരുടെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ താരസംഘടനയായ അമ്മ അടിയന്തര യോഗം കൂടാനുള്ള സാധ്യതയുണ്ട്. ഈ യോഗം ചൊവ്വാഴ്ച കൂടാൻ തയാറെടുത്തുവെങ്കിലും, മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അസൗകര്യം മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നു.
ഫേസ്ബുക്ക് പേജിലെ കമന്റ് സെക്ഷന്റെ സ്ക്രീൻഷോട്ടിലെ ഒരു ഭാഗം മാത്രമാണിത്. ഫിലിപ്സ്, അയ്യർ ഇൻ അറേബ്യ എന്നീ സിനിമകൾ മുകേഷിന്റേതായി അടുത്തിടെ തിയേയറ്ററിൽ റിലീസ് ചെയ്തിരുന്നു. ‘മുകേഷ് സ്പീകിംഗ്’ എന്ന യൂട്യൂബ് ചാനലും മുകേഷിനുണ്ട്. തെരഞ്ഞെടുപ്പ് തിരക്കുകൾ തുടങ്ങുന്നതിനും മുൻപ് ഇതിലെ വ്ലോഗ് പോസ്റ്റുകൾക്ക് മുകേഷ് ഇടവേള നൽകിയിരുന്നു
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

