Saturday, 21 September - 2024

‘അനീതി എവിടെ കണ്ടാലും പ്രതികരിക്കാന്‍ തയ്യാറാവണം’; ചെഗുവേരയുടെ വാക്കുകള്‍ പങ്കുവച്ച് ഭാവന

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള സംഭവവികാസങ്ങൾക്കിടെ കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ വാക്കുകൾ പങ്കുവച്ച് നടി ഭാവന.

ലോകത്ത് എവിടെയും ആർക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തിൽ തിരിച്ചറിയാൻ കഴിവുണ്ടാകണം എന്ന ചെഗുവേരയുടെ വാക്കുകളാണ് ഭാവന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. അനീതി എവിടെ കണ്ടാലും പ്രതികരിക്കാൻ തയ്യാറാവണമെന്ന് അര്‍ത്ഥമാക്കുന്ന പോസ്റ്റില്‍ ചെഗുവേരയുടെ ചിത്രവുമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ‘തിരിഞ്ഞുനോട്ടം’ എന്ന കുറിപ്പോടെ ഭാവന സ്വന്തം ചിത്രം പങ്കുവച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും ലൈംഗികാതിക്രമ പരാതികളിൽ നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും രാജിവെക്കുകയും കൂടുതൽ നടിമാർ വെളിപ്പെടുത്തലുകളുമായി രം​ഗത്ത് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.

Most Popular

error: