മുംബൈ: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കണ്ടെത്തിയതായി മുംബൈ സ്വദേശിയായ യാത്രക്കാരന്‍. ഭക്ഷണത്തില്‍ കണ്ടെത്തിയ പാറ്റയുടെ ഫോട്ടോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലും വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതിയുയർന്നിരുന്നു.
മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ വിളമ്പിയ ദാലില്‍ നിന്ന് പാറ്റയെ കണ്ടെത്തിയതായാണ് യാത്രക്കാരൻ റിക്കി ജസ്വാനി പോസ്റ്റിൽ പറയുന്നത്. ഐആര്‍സിടിസിക്ക് പരാതി നൽകിയതായും ഇദ്ദേഹം പറയുന്നു.