കോട്ടയം: സ്വർണ്ണം പൂജിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 12 പവൻ തട്ടിയെടുത്ത യുവതി പിടിയില്‍. പാലാ സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് ഷാജിത പണം തട്ടിയത്. ഷാജിതയോടൊപ്പം തട്ടിപ്പ് നടത്തിയ കൂട്ടുപ്രതിയേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.