റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) നടത്താനിരുന്ന മൂന്നാം പുരസ്‌കാര ദാന ചടങ്ങ് റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. പരിപാടിയിൽ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കർ മുഖ്യഅഥിതി ആയിരുന്നു. എന്നാൽ, ഈ വാർത്ത പുറത്ത് വന്നതോടെ സൈബര്‍ ആക്രമണം ശക്തമായതോടെയാണ് സംഘാടകർ പരിപാടിറദ്ധാക്കിയത്. ഈ മാസം 30-ന് റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി പ്രഖ്യാപിച്ചിരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വര്‍ഷത്തെ റിഫ പുരസ്‌കാരത്തിന് അഡ്വ. ജയശങ്കറിനെ തിരഞ്ഞെടുത്ത വാർത്ത സംഘാടകര്‍ പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കടുത്ത സൈബര്‍ ആക്രമണമുണ്ടായത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് 50000 രൂപയും പ്രശസ്തി പത്രയും അടങ്ങുന്നതാണ് പുരസ്‌കാരം. ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയശങ്കര്‍.
പല കോണുകളിൽ നിന്ന് ജയശങ്കർ പങ്കെടുക്കുന്നതിനെതിരെ സൈബർ ആക്രമണം ശക്തമായതോടെ പരിപാടി റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍, സാമൂഹിക നിരീക്ഷകന്‍ എം.എന്‍ കാരശ്ശേരി എന്നിവര്‍ക്കാണ് മുൻ വര്‍ഷങ്ങളിലെ റിഫ പുരസ്‌കാരം സമ്മാനിച്ചത്.

അതേസമയം, മലയാളി സംഘടനകൾ തമ്മിലുള്ള മത്സര ബുദ്ധിയുടെ ഫലമാണ് പരിപാടി റദ്ദ് ചെയ്തതെന്നും സംസാരമുണ്ട്. അടുത്തിടെയായി റിയാദിലും മറ്റുമായി സംഘടനകൾ തമ്മിൽ കടുത്ത മത്സര പ്രകടനമാണ് നടക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് വൻ പരിപാടികൾ വരെ ചില സംഘടനകൾക്ക് നിർത്തി വെക്കേണ്ടി വന്നിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





