റിയാദ്: പെൺകുട്ടികളെ ശല്യം ചെയ്ത പ്രവാസി പോലീസ് പിടിയിലായി. രണ്ട് പെൺകുട്ടികളെ ശല്യം ചെയ്ത യെമൻ പൗരനായ വസീം അബ്ദോ യഹ്‌യ എന്നയാളെയാണ് അൽ ബഹാ മേഖലയിലെ ബൽജുറഷി ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്നും പൊതുസുരക്ഷ വകുപ്പ് വിശദീകരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദിയിലെ ആൻറ ഹറാസ്‌മെൻ്റ് ക്രൈം സിസ്റ്റം അനുസരിച്ച് കുറ്റകൃത്യം ചെയ്യുന്ന ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും 100,000 റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി വിധിക്കപ്പെടും.
എന്നാൽ, കുറ്റം ആവർത്തിച്ചാലോ ഇര കുട്ടിയോ പ്രത്യേക സഹായം ആവശ്യമുള്ള ആളോ, അല്ലെങ്കിൽ ഇരയുടെ മേൽ കുറ്റവാളിക്ക് നേരിട്ടോ അല്ലാതെയോ അധികാരമുള്ള സാഹചര്യത്തിലും പീഡനം ജോലിസ്ഥലത്തോ, പഠനസ്ഥലത്തോ, തുടങ്ങിയ സ്ഥലങ്ങളിൽ ആണെങ്കിലോ കുറ്റകൃത്യത്തിനുള്ള ശിക്ഷ 5 വർഷത്തിൽ കൂടാത്ത തടവും 300,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും.