Tuesday, 10 September - 2024

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര മേഖലയിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്.

തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താര്‍ അഹമ്മദ് ചൗഹാന്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. റഫാകത് അഹമ്മദ് ചാഹാനാണ് പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍.

ഈ മാസം ആദ്യം ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലും മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ശ്രീനഗര്‍ ലേ ദേശീയ പാത അടക്കം 190 ലധികം റോഡുകള്‍ അടക്കേണ്ട സാഹചര്യവം ഉണ്ടായിരുന്നു.

Most Popular

error: