അബുദബി: യുഎഇയില്‍ സുഹൈല്‍ നക്ഷത്രം ആഗസ്റ്റ് 24ന് പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ട്. കൊടും ചൂടില്‍ നിന്ന് മുക്തി ലഭിക്കുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍. ഉഷ്ണകാലം അവസാനിക്കുന്നതിന്‍റെ സൂചനയായാണ് സുഹൈല്‍ നക്ഷത്രത്തെ കാണുന്നത്.
ആഗസ്റ്റ് 24 മുതൽ പുലർച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. സുഹൈല്‍ എത്തി 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക.
അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ നക്ഷത്രം. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്. കൊടും വേനലില്‍ ചുട്ട് പൊള്ളുന്ന യുഎഇയിലെ ജനങ്ങള്‍ക്ക് ആശ്വാസമായായിട്ടായിരിക്കും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുക.
അതേസമയം സുഹൈല്‍ എത്തിയാലും പെട്ടന്ന് ചൂട് കുറയില്ല. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റം ഉണ്ടാവുക. സാധാരണ രീതിയില്‍ സുഹൈല്‍ ഉദിച്ച് 40 ദിവസത്തിന് ശേഷം ശൈത്യകാലം ആരംഭിക്കുക. രാജ്യത്തെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യത്തിലും മാറ്റമുണ്ടാകും. സുഹൈലിൻ്റെ ആരംഭം ഇന്ത്യൻ മൺസൂണിൻ്റെ പിൻവാങ്ങലിൻ്റെ സൂചനയാണ്.





