ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ അപലപിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദിനെയും മണി ശങ്കര്‍ അയ്യരെയും ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജാഗ്രതയോടെ ഇരിക്കുക. നമ്മുടെ അയല്‍പക്കത്ത് സംഭവിച്ചത് ഭാരതത്തിലും സംഭവിക്കുമെന്നൊരു വ്യാഖ്യാനം പരത്താനുള്ള ചിലരുടെ ശ്രമം ഏറെ ആശങ്കാജനകമാണ്. എങ്ങനെയാണ് ഈ രാജ്യത്തെ പൗരനായ ഒരു പാര്‍ലമെന്റ് അംഗത്തിനും വിദേശ സര്‍വീസില്‍ അനുഭവജ്ഞാനമുള്ള മറ്റേയാള്‍ക്കും അയല്‍പക്കത്ത് സംഭവിച്ചതുപോലെ ഇന്ത്യയിലും സംഭവിക്കുമെന്ന് എളുപ്പം പറയാന്‍ കഴിഞ്ഞത്, ധന്‍കര്‍ ചോദിച്ചു. ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിലായിരുന്നു, ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിച്ചേക്കാമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. തിരുവനന്തപുരം എം.പി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ ബി.ജെ.പി. രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മണിശങ്കര്‍ അയ്യരും ബംഗ്ലാദേശിലെ സാഹചര്യം ഇന്ത്യയുടേതുമായി താരതമ്യം ചെയ്തിരുന്നു.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരേ ആരംഭിച്ച പ്രതിഷേധമാണ് ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. തുടര്‍ന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പലായനം ചെയ്യേണ്ടിവന്നു. ഇന്ത്യയിലെത്തിയ ഹസീന, ഇതുവരെ മറ്റൊരു രാജ്യത്തും രാഷ്ട്രീയ അഭയം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക