മോസ്കോ: റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര് മരിച്ചു. ക്രിമിയയിലാണ് ആന്റണോവ് എഎന്‍-26 എന്ന വിമാനം തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്നത് 23 യാത്രികരും 6 ക്രൂ അംഗങ്ങളുമായിരുന്നു. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചെന്നാണ് അധികൃതര്‍ അറിയിക്കുന്ന വിവരം.
സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് റഷ്യ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും പിന്നാലെ വിമാനം ക്രിമിയയില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്നുംമന്ത്രാലയം വ്യക്തമാക്കി.
നിറയെ കുന്നുകളുള്ള പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. ക്രിമിയ 2014ല്‍ യുക്രെയ്നില്‍ നിന്ന് റഷ്യ പിടിച്ചെടുത്തതാണ്.
വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും 23 യാത്രക്കാരും കൊല്ലപ്പെട്ടു,’ റഷ്യയുടെ പ്രതിരോധ മന്ത്രലായം അറിയിച്ചു. സൈന്യത്തില്‍ നിന്നുള്ള ഒരു കമ്മീഷന് സ്ഥലത്ത് പ്രവര്‍ത്തിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു.





