Saturday, 21 September - 2024

സഊദിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചു: മലയാളി അടക്കം നാലുപേർ മരിച്ചു

റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അടക്കം നാലുപേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. അൽബഹക്ക് സമീപമാണ് വാഹനാപകടം ഉണ്ടായത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മരിച്ചവരിൽ ഒരാൾ ഉത്തർ പ്രദേശ് സ്വദേശിയാണ്. സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റു രണ്ടു പേർ. വാഹനം മറിഞ്ഞ് തീപ്പിടിക്കുകയായിരുന്നു. അൽബാഹ- തായിഫ് റോഡിലാണ് അപകടമുണ്ടായത്.

ഇവന്റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചവർ. പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. മരിച്ച ജോയൽ തോമസിന്റെ മാതാവ് : മോളി. സഹോദരൻ : ജോജി,

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: