ദുരന്തമുഖങ്ങളില്‍ എന്നും നഷ്ടങ്ങളുടെ നിലവിളികളാണ് കേള്‍ക്കാറ്. തങ്ങളുടെ വേണ്ടപ്പെട്ടവരെ നഷ്ടമായതിന്റെ, വീടുകള്‍ നഷ്ടമായതിന്റെ രേഖകള്‍ നഷ്ടമായതിന്റെയൊക്കെ. പക്ഷെ പലപ്പോഴും നമ്മള്‍ കേള്‍ക്കാത്ത ചില കുഞ്ഞുനിലവിളികളുണ്ട് ദുരന്തമുഖത്തെ കുഞ്ഞുങ്ങളുടെ. അവര്‍ക്കും വേണ്ടപ്പെട്ട ചിലതൊക്കെ നഷ്ടമായിട്ടുണ്ട്. അവര്‍ എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ച് കിടന്നുറങ്ങിയ പാവകളും അവരുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളൊക്കെ.
അത്തരത്തില്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ അകപ്പെട്ടുപോയ കുട്ടികളുടെ മുഖത്ത് ചിരിതെളിയിക്കുകയാണ് കളിപ്പാട്ടവണ്ടിയുടെ ലക്ഷ്യം. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് ഈ പദ്ധതിക്കു വേണ്ടി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്. ദുരിതമേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാം.
കളര്‍പെന്‍സിലും ചെസ് ബോര്‍ഡും തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനുളളതെന്തും ഇവര്‍ക്ക് കൈമാറാം. ഈ മാസം 16ാം തീയതിയാണ് തിരുവനന്തപുരത്തു നിന്ന് വണ്ടി പുറപ്പെടുക.