Saturday, 21 September - 2024

ബിരുദധാരികളായ മുഴുവൻ വിദേശികളെയും പിരിച്ചുവിടാൻ തീരുമാനം; പ്രവാസികളെ ഞെട്ടിക്കുന്ന തീരുമാനത്തിൽ കൂടുതൽ അടികിട്ടുക ഈ രാജ്യക്കാർക്ക്

ഉത്തരവ് ഇറക്കി മൂന്നു ദിവസത്തിനുള്ളിൽ പ്രാബല്യത്തിലാക്കാൻ മുനിസിപ്പൽ കാര്യ മന്ത്രി നൂറ അൽ മിഷാൻ കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി സഹൂദ് അൽ ദബ്ബൂസിന് നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പൽ വകുപ്പിൽ ജോലി ചെയ്യുന്ന ബിരുദധാരികളായ മുഴുവൻ വിദേശികളെയും പിരിച്ചുവിടാൻ തീരുമാനം. മുനിസിപ്പാലിറ്റിയിൽ എൻജിനീയർ , നിയമോപദേഷ്ടാവ്, ഓഡിറ്റർ തുടങ്ങിയ ഉന്നത തസ്തികകളിൽ ഉള്ളവരുടെയും മുനിസിപ്പൽ മന്ത്രിയുടെ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട ഉന്നത മേഖലകളിലും ജോലി ചെയ്യുന്ന വിദേശികളുടെയും  സേവനം മൂന്നു ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാനാണ് തീരുമാനം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി മൂന്നു ദിവസത്തിനുള്ളിൽ പ്രാബല്യത്തിലാക്കാൻ മുനിസിപ്പൽ കാര്യ മന്ത്രി നൂറ അൽ മിഷാൻ കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി സഹൂദ് അൽ ദബ്ബൂസിന് നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അഭ്യസ്തവിദ്യരായ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകി തൊഴിൽ  വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി വിശദീകരിച്ചു.

അതെ സമയം, ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാത്ത മുനിസിപ്പാലിറ്റിയിൽ താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നവരുമായ വിദേശികളെ കുറിച്ച പരാമർശം തീരുമാനത്തിലില്ല. മുനിസിപ്പാലിറ്റിയിൽ ഇത്തരം തസ്തികളിൽ ജോലി ചെയ്യുന്നവരിൽ ബഹു ഭൂരിഭാഗവും ഈജിപ്ഷ്യൻ സ്വദേശികളാണുള്ളത്. മൂന്ന് ദിവസത്തിനകം പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ  ഇവരിൽ മുഴുവൻ പേരുടെയും തൊഴിൽ നഷ്ടമാകും

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: