Saturday, 21 September - 2024

കോഴിക്കോട് സ്വദേശി സഊദിയിൽ നിര്യാതനായി; മരണം കുടുംബം നാട്ടിലേക്ക് പോയി രണ്ടാം ദിവസം

സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം

ദമാം: കുടുംബം നാട്ടിലേക്ക് പോയി രണ്ടാം ദിവസം മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ മരിച്ചു. എ.ജി.സി കാർ അക്സസറീസ് എന്ന കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ് മരിച്ചത്.കുഴഞ്ഞു വീണതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്മാമിൽ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.

കുഴഞ്ഞു വീണതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്മാമിൽ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.

സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: