നിരോധിച്ച പ്രൊഡകറ്റുകൾ അറിയാനുള്ള വെബ്സൈറ്റ് പരിശോധിക്കാം, നിരോധിത പട്ടികയിലുണ്ടെങ്കിൽ ഉടൻ തന്നെ ഹോൾഡർ നീക്കം ചെയ്യുക
റിയാദ്: സഊദി അറേബ്യയിൽ വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. സഊദി വാണിജ്യമന്ത്രാലയത്തിന്റെതാണ് ഉത്തരവ്. സ്റ്റിയറിങ് വീലിൽ ഘടിപ്പിക്കുന്നത് ഉൾപ്പെടെ 13,763-ഓളം ഇനം മാഗ്നറ്റിക് ഫോൺ ഹോൾഡറുകളാണ് നിരോധിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഏതെങ്കിലും അപകട സാഹചര്യത്തിൽ സ്റ്റിയറിങ്ങിൽ ഒട്ടിച്ചിരിക്കുന്ന മാഗ്നറ്റിക് ഹോൾഡർ പുറത്തേക്ക് തെറിക്കുന്നത് യാത്രക്കാരന് ഗുരുതരമായ പരുക്കുകൾക്ക് കാരണമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വാഹനത്തിൽ ഉപയോഗിക്കുന്ന ഫോൺ ഹോൾഡർ നിരോധിത പട്ടികയിലുണ്ടോ എന്ന് ഇതിനായുള്ള പ്രത്യേക വെബ്സൈറ്റ് സന്ദർശിച്ചു പട്ടികയിൽ ഉൾപ്പെട്ട പ്രൊഡകറ്റുകൾ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. recalls.sa വെബ്‌സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം. നിരോധിത പട്ടികയിലുണ്ടെങ്കിൽ ഉടൻ തന്നെ ഹോൾഡർ നീക്കം ചെയ്യുക. വാങ്ങിയ സ്ഥാപനത്തിൽ ഹോൾഡർ തിരികെ നൽകി തുക തിരികെ ലഭിക്കുന്നതിനുള്ള നടപടിക്ക് ശ്രമിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വാഹനങ്ങളുടെ ഉപയോഗ നിർദ്ദേശ പുസ്തകത്തിൽ എയർബാഗ് പ്രവർത്തനത്തെ ബാധിക്കുന്ന വസ്തുക്കൾ സ്റ്റിയറിങ്ങിൽ നിന്ന് മാറ്റി നിർത്തണമെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ല.
അതേസമയം, ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സഊദി ട്രാഫിക് വിഭാഗം അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ നടപ്പാതകള്‍ക്ക് ഒന്നര മീറ്ററിനുള്ളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
കൂടാതെ, പാലങ്ങള്‍, റോഡുകള്‍ക്ക് കുറുകെ, റോഡുകളുടെ മധ്യത്തില്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും ട്രാഫിക് ആവശ്യപ്പെട്ടു. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വിപരീത ദിശയിലും പാര്‍ക്ക് ചെയ്യല്‍ നിയമവിരുദ്ധമാണ്. വളവുകളില്‍ 15 മീറ്റര്‍ ദൂരപരിധിക്ക് താഴെയും വാഹനം പാര്‍ക്ക് ചെയ്യരുത്. പ്രത്യേക വാഹനങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യരുതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക