പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, ഷൂട്ടിങ്ങിൽ ചരിത്രമെഴുതി മനു ഭേകർ

0
1630

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു താരങ്ങള്‍ പുറത്തായി നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു.  എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.

അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി. 2004-ലെ ഏതന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്‌സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. താരത്തിന്റെ പരിശീലക കൂടിയാണ് സുമ ഷിരൂര്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (21-9, 21-6) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.

അതേസമയം ഇന്ത്യയുടെ മെഡല്‍മോഹങ്ങളെ ജ്വലിപ്പിച്ച് ഷൂട്ടിങ്ങില്‍ വനിതാ താരം മനു ഭാക്കര്‍ മെഡലിനരികെ. ഞായറാഴ്ച ഉന്നം പിഴച്ചില്ലെങ്കില്‍ ഷൂട്ടിങ് റേഞ്ചില്‍നിന്ന് ഇന്ത്യക്ക് ആദ്യമെഡല്‍ ലഭിക്കും. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം യോഗ്യതാറൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് മനു ഫൈനലിലേക്ക് യോഗ്യതനേടിയത്. ഞായറാഴ്ച 3.30-നാണ് മെഡല്‍മത്സരം.